തൃശ്ശൂര്‍; തൃശ്ശൂരില്‍ പാര്‍ക്കിങ്ങിലെ തര്‍ക്കത്തെത്തുടര്‍ന്ന് ലോട്ടറി വ്യാപാരിയെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി വാലത്ത് രാജന്‍ (65) ആണ് കൊല്ലപ്പെട്ടത്. രാത്രി 12 മണിക്കായിരുന്നു സംഭവം. രാജന്റെ വീടിന് മുമ്പിലെ തിയേറ്റര്‍ നടത്തിപ്പുകാരനാണ് ആക്രമണം നടത്തിയത്. തിയേറ്റര്‍ ജീവനക്കാരും ഇദ്ദേഹത്തോടൊപ്പമുണ്ടെന്നാണ് വിവരം. പ്രതികള്‍ ഒളിവിലാണ്.
തിയേറ്ററിലെ പാര്‍ക്കിംഗ് സ്ഥലം നിറഞ്ഞാല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നത് രാജന്റെ വീടിന് സമീപത്തായിരുന്നു. ഇത് സംബന്ധിച്ച സംസാരം വാഗ്വാതത്തിലെത്തുകയായിരുന്നു. പിന്നീട് രാത്രി 12 മണിയോടെ എത്തിയ അക്രമികള്‍ രാജനെ വീട്ടില്‍ കയറി കുത്തുകയായിരുന്നു. വീട്ടില്‍ വെച്ചുതന്നെ രാജന്‍ മരിക്കുകയായിരുന്നു. രാജന്റെ മരുമകന്‍ വിനുവിന് ബിയര്‍ ബോട്ടില്‍ കൊണ്ട് തലക്ക് അടിയേറ്റിട്ടുണ്ട്.