കൂടത്തായിയിൽ നടന്ന വാഹനാപകടത്തിൽ പുത്തൂർ സ്വദേശി മരിച്ചു.കിഴക്കേ കുനിപ്പാലിൽ ഇബ്രാഹിം(68 )ആണ് മരണപ്പെട്ടത്. ഇബ്രാഹിം സഞ്ചരിച്ച സ്കൂട്ടറിൽ ടിപ്പർ ലോറി വന്നിടിച്ചാണ് അപകടം ഉണ്ടായത്. ഇയാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. പുത്തൂർ സ്വദേശിയായ ഇബ്രാഹിം ദീർഘ നാളായി കർണാടകയിലെ ബഡ്ക്കലിൽ കച്ചവടം ചെയ്ത് വരികയാണ്. ചാത്തമംഗലം സ്വദേശിനി ചക്കിക്കാവ് കൂടത്തിൽ സുബൈദയാണ് ഭാര്യ.
മക്കൾ: ജമാൽ, ജൗഫൽ , ജലീൽ, ജസീന, സൽമ.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ.
കൂടത്തായിയിൽ വാഹനാപകടം; പുത്തൂർ സ്വദേശി കിഴക്കേ കുനിപ്പാലിൽ ഇബ്രാഹിം മരണപ്പെട്ടു

