Kerala kerala Trending

മലയാളികള്‍ക്ക് അഭിമാനം; 11-ാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള

മലയാളികള്‍ക്ക് അഭിമാനമായി ആലപ്പുഴ സ്വദേശിനി ദ്വാദശി എം പിള്ള. വിവിധ രാജ്യങ്ങളിലെ ഏറ്റവും കൂടുതല്‍ വിവിധമുഖനാണയങ്ങളായ 1056 നാണയങ്ങളും, 223 കറന്‍സി നോട്ടുകളും ശേഖരിച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ സ്ഥാനം നേടി ആലപ്പുഴയിലെ ചുനക്കര സ്വദേശിനി ദ്വാദശി എം പിള്ള.

66 രാജ്യങ്ങളില്‍ നിന്നുള്ള 1056 വ്യത്യസ്ത നാണയങ്ങള്‍, 54 രാജ്യങ്ങളില്‍ നിന്നുള്ള 223 കറന്‍സി നോട്ടുകള്‍ എന്നിവയായിരുന്നു ദ്വാദശിയുടെ ശേഖരം. ഈ ശേഖരത്തില്‍ റഷ്യ, സൗദി അറേബ്യ, യുണൈറ്റഡ് കിംഗ്ഡം, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ഉള്‍പ്പെടുന്നു.

ചുനക്കരതെക്ക് കല്‍പക വീട്ടില്‍ മഹേഷ് കുമാര്‍ പിള്ളയുടെയും ദീപ ആര്‍ നായരുടെയും മകളാണ് ഈ കുട്ടി പ്രതിഭ. സെന്റ് ജോസഫ് കോണ്‍വെന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ദ്വാദശി എം പിള്ള. ലോകത്തിലെ ഏകദേശം 100 രാജ്യങ്ങളുടെ കറന്‍സികളുടെ പേരുകള്‍ മന:പാഠമായി പറയാനുള്ള കഴിവും ഈ ദ്വാദശിക്കുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!