Kerala kerala politics

അതിഥി തൊഴിലാളികൾക്കായി റേഷൻ റൈറ്റ് കാർഡ്; ആരും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാർ നയം: മന്ത്രി ജി ആർ അനിൽ

കൊച്ചി : സംസ്ഥാനത്ത് ഒരാൾ പോലും പട്ടിണി കിടക്കരുത് എന്നതാണ് സർക്കാർ നയമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കുള്ള റേഷൻ റൈറ്റ് കാർഡിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

ആരും പട്ടിണി കിടക്കരുത് എന്നതുകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് മലയാളികൾ മാത്രം പട്ടിണി കിടക്കരുത് എന്നല്ല. സംസ്ഥാനത്ത് താമസിക്കുന്ന ആരും ഭക്ഷണത്തിനായി ബുദ്ധിമുട്ടരുത്. ആ ലക്ഷ്യത്തിൽ ഊന്നിയാണ് അതിഥി തൊഴിലാളികൾക്ക് റേഷൻ ഉറപ്പാക്കുന്ന റേഷൻ റൈറ്റ് കാർഡ് പദ്ധതി സർക്കാർ ആവിഷ്‌കരിച്ചത്. ഇത് അതിഥി തൊഴിലാളികൾക്കുള്ള കേരളത്തിന്റെ ഓണ സമ്മാനമാണെന്നും മന്ത്രി പറഞ്ഞു.

വിശപ്പുരഹിത കേരളം എന്ന ലക്ഷ്യത്തിനായി നിരവധി പദ്ധതികളാണ് സർക്കാർ ഇതിനകം ആവിഷ്‌കരിച്ചു നടപ്പിലാക്കിയത്. സംസ്ഥാനത്ത് അതിദാരിദ്ര്യം അനുഭവിക്കുന്ന 64006 കുടുംബങ്ങളെ സർവേയിലൂടെ കണ്ടെത്തിയിരുന്നു. അതിൽ ഏഴായിരത്തോളം പേർക്ക് റേഷൻ കാർഡ് ഇല്ലായിരുന്നു. അലഞ്ഞുതിരിഞ്ഞു നടക്കുന്ന മുന്നൂറോളം പേരെ കണ്ടെത്താൻ കഴിയാത്തത് ഒഴിച്ചാൽ ബാക്കി എല്ലാവർക്കും റേഷൻ കാർഡ് ഇതിനകം ലഭ്യമാക്കി കഴിഞ്ഞെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി പ്രകാരം ദാരിദ്യ വിഭാഗത്തിലുളള (എൻഎഫ്എസ്എ) റേഷൻ കാർഡ് ഉടമകൾക്ക് ഏത് സംസ്ഥാനത്തെ റേഷൻ കടകളിൽ നിന്നും റേഷൻ വിഹിതം വാങ്ങാം. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് റേഷൻ വ്യാപാരികൾക്കും അതിഥി തൊഴിലാളിൾക്കും കൃത്യമായ അറിവില്ല. ഈ അറിവ് പകരുകയും അതുവഴി അർഹരായവർക്ക് റേഷൻ ലഭ്യമാക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തിലാണ് റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് സംസ്ഥാന സർക്കാർ രൂപം നൽകിയിരിക്കുന്നത്. ആസാം, ബംഗാൾ, തമിഴ്, ഹിന്ദി, കന്നഡ, ഒഡീഷ ഭാഷകളിലാണ് റേഷൻ റൈറ്റ് കാർഡ് ക്രമീകരിച്ചിരിക്കുന്നത്. ആധാർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചിരിക്കുന്നവർക്കാണ് ഈ സേവനം ലഭ്യമാകുക. റേഷൻ വാങ്ങാനെത്തുന്ന അതിഥി തൊഴിലാളികൾ ആധാറും കൈയിൽ കരുതണം. എല്ലാ മാസത്തിലെയും ആദ്യദിവസം അതിഥി തൊഴിലാളികൾക്ക് റേഷൻ വാങ്ങാൻ പ്രത്യേക ക്രമീകരണം ഒരുക്കും. അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. തുടർന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും. മന്ത്രി വ്യക്തമാക്കി.

പെരുമ്പാവൂർ ഗാന്ധി സ്‌ക്വയറിൽ സംഘടിപ്പിച്ച ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ അധ്യക്ഷത വഹിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഡോ. ഡി സജിത് ബാബു, പെരുമ്പാവൂർ നഗരസഭ ചെയർമാൻ ബിജു ജോൺ ജേക്കബ്, ജില്ലാ പഞ്ചായത്തംഗം ശാരദ മോഹൻ, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ ജോർജ് ജോസഫ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ബാബു ജോസഫ്, രാജേഷ് കാവുങ്കൽ, എസ് വി ദിനേശ്, ജില്ലാ സപ്ലൈ ഓഫീസർ ടി സഹീർ, വൈഎംസിഎ പ്രതിനിധി ടി പി അനിൽ തുടങ്ങിയവർ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!