ശുചിത്വ മാലിന്യ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ മികവ് പുലര്‍ത്തിയ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിനുള്ള അവാര്‍ഡ് കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായിഹരിത കര്‍മ്മസേനക്ക് രൂപം നല്‍കിയശേഷം വിവിധ ഘട്ടങ്ങളിലായി പരിശീലനം നല്‍കുകയും എല്ലാ വീടുകളിലും യൂസര്‍ കാര്‍ഡ് വിതരണം ചെയ്തുമാണ് 23 വാര്‍ഡുകളിലും മാലിന്യശേഖരണം ആരംഭിച്ചത്. ഒരു വാര്‍ഡില്‍ രണ്ട് വളണ്ടിയര്‍മാര്‍ എന്ന നിലയില്‍ ഈ പ്രവര്‍ത്തനം നടന്നു വരികയാണ്. ജില്ലയില്‍ വളരെ പിന്നിലായിരുന്ന അവസ്ഥയില്‍ നിന്ന് ഹരിത കര്‍മ്മസേനയുടെ രൂപീകരണ ശേഷം മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ ഗ്രാമപഞ്ചായത്തിന് സാധിച്ചു. ഈ പരിഗണനയിലാണ് ആദരവ് ലഭ്യമായത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിന് വേണ്ടി ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത്, ഹരിതകര്‍മ്മസേന അംഗങ്ങളും തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിന്നും പുരസ്‌ക്കാരം ഏറ്റുവാങ്ങി. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ ശുചിത്വ മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തങ്ങള്‍ക്ക് മാതൃകാപരമായ നേതൃത്വം നല്‍കിയ ജനപ്രതിനിധിക്കുള്ള ആദരവ് ചെയര്‍മാന്‍ ചന്ദ്രന്‍ തിരുവലത്ത് ഏറ്റുവാങ്ങി.