News

മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും

മലപ്പുറം ജില്ലാ കളക്ടര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും നാലു മന്ത്രിമാരും സ്വയം നിരീക്ഷണത്തില്‍ പോകും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ അപകടം ഉണ്ടായ സാഹചര്യത്തില്‍ മുഖ്യമന്ത്രി സ്ഥലത്ത് എത്തുകയും കളക്ടറുമായി അടിയന്തര യോഗം ചേരുകയും ചെയ്തിരുന്നു. ഈ സഹാചര്യത്തിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന് ഇന്നാണ് കൊവിഡ് സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണ സബ് കളക്ടര്‍ക്കും അസിസ്റ്റന്റ്് കളക്ടര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ഉള്‍പ്പെടെ 21 ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. വിവിഐപികളുമായി ഇവര്‍ക്ക് സമ്പര്‍ക്കം ഉണ്ടായിട്ടുണ്ട്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!