മലപ്പുറം : ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണന് കോവിഡ്. പെരിന്തൽമണ്ണ സബ് കളക്ടർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്റിജൻ പരിശോധനയിലാണ് രോഗ സ്ഥിരീകരണം. ജില്ലാ കളക്ടർ നേരത്തെ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് അറിയിച്ചിരുന്നു. നിലവിൽ കളക്ടർമാർ ഉൾപ്പടെ 21 ഉദ്യോഗസ്ഥർക്കും കോവിഡ്സ്ഥിരീകരിച്ചു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കം ഉള്ള പ്രമുഖർ കരിപ്പൂർ സന്ദർശിക്കുകയും യോഗം നടത്തുകയും ചെയ്തിരുന്നു. ഇതിൽ ഉദ്യോഗസ്ഥർ പങ്കെടുത്തിട്ടുണ്ട്. വിമാനാപകടത്തിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുള്ളവർക്കാണ് കോവിഡ് രോഗബാധ. രോഗം ബാധിച്ചവരുടെ കോണ്ടാക്ട് ട്രേസിംഗ് ആരംഭിച്ചിട്ടുണ്ട്.