
എക്സറേ റിപോർട്ട് (Dog)
കുന്ദമംഗലം : വാഹനാപകടത്തിൽ പരിക്കേറ്റ പട്ടിയ്ക്ക് ചികിത്സ സഹായവുമായി സന്നദ്ധ പ്രവർത്തകർ. മനുഷ്യനോളം വിലയുള്ള ജീവനുകളാണ് മറ്റു ജന്തുക്കളുടെയെന്നും ഓർമ്മപ്പെടുത്തുന്ന മാതൃകാപരമായ ഇടപെടലാണ് ചുമട്ടു തൊഴിലാളി ബൈജുവും , കുന്ദമംഗലം ബ്രാഞ്ച് കോട്ടക്കൽ ആര്യ വൈദ്യശാല ഉടമ രാഹുലുവും സംഘവും ചേർന്ന് നടത്തിയത്.
ഇന്ന് രാവിലെ കുന്ദമംഗലം ബസ് സ്റ്റാൻഡിനു സമീപം പാലുമായി പോവുകയായിരുന്നു വാഹനം പട്ടിയുടെ ദേഹത്ത് കയറി ഇറങ്ങുകയായിരുന്നു. അപകടത്തിൽ അരക്കു താഴോട്ടും കൈകളും ഒടിഞ്ഞ നിലയിൽ പട്ടി മരണത്തോട് മല്ലിടുമ്പോഴാണ് ജീവൻ രക്ഷിക്കാനായി സന്നദ്ധർ പ്രവർത്തകർ മുൻപോട്ട് വരുന്നത്. മൃഗങ്ങൾക്കായുള്ള സൗജന്യ ചികിത്സാ പ്രദേശത്തൊന്നും തന്നെയില്ലാത്തതിനാൽ പട്ടിയുടെ ചികിത്സയ്ക്കായി സ്വകാര്യ റെസ്ക്യൂ വിഭാഗത്തെ ഇവർ ബന്ധപ്പെട്ടു. തുടർന്നുള്ള തുടർ ചികിത്സയ്ക്ക് വേണ്ടി നല്ലൊരു തുക ആവശ്യമായി വരുമെങ്കിലും അത് ഏറ്റെടുത്ത് മുൻപോട്ട് പോകാനാണ് തീരുമാനം.
ജീവൻ ആരുടേതാണെങ്കിലും പ്രാധാന്യമുള്ളതാണെന്നാണ് ഈ മനുഷ്യ സ്നേഹികൾ പറയുന്നത്.