Kerala kerala

എസ്ഡിസി ട്രെയ്‌നര്‍മാര്‍ക്കുള്ള പരിശീലനം ആരംഭിച്ചു

കോഴിക്കോട്, വയനാട് ജില്ലകളിലെ സ്‌കില്‍ ഡവലപ്പ്‌മെന്റ് സെന്റര്‍ (എസ്ഡിസി) ട്രെയ്‌നര്‍മാര്‍ക്കുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ പരിശീലനം കോഴിക്കോട് ആരംഭിച്ചു. പരിശീലനം ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ വിജ്ഞാന കേരളം സ്ട്രാറ്റജിക് അഡൈ്വസര്‍ ഡോ. പി സരിന്‍ ഉദ്ഘാടനം ചെയ്തു. പ്രവചനാതീതമായി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഭാവിയിലേക്കായി പുതുതലമുറയെ സജ്ജമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. നൈപുണി വികസിപ്പിച്ച് അഭ്യസ്തവിദ്യരിലൂടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് വിജ്ഞാനകേരളം പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ 18 -23 വയസ്സിനിടയില്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതിയാണ് സ്‌കില്‍ ഡവലപ്പ് സെന്ററുകള്‍ വഴി നടപ്പാക്കുന്നത്. തൊഴില്‍ സാധ്യത ഏറെയുള്ള പുതുതലമുറ കോഴ്‌സുകള്‍ക്ക് പ്രാധാന്യം നല്‍കി സൗജന്യമായാണ് പരിശീലനം നല്‍കുന്നത്.

സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ കോഴിക്കോട് ജില്ലയില്‍ 23, വയനാട് ഏഴ്, വിദ്യാലയങ്ങളിലെ എസ്ഡിസികളില്‍ രണ്ട് വീതം കോഴ്‌സുകളാണ് നിലവില്‍ ആരംഭിച്ചിട്ടുള്ളത്. ഇവിടെ പഠിക്കുന്ന 1500 ഓളം പഠിതാക്കള്‍ക്ക് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതോടെ 160-ല്‍ അധികം രാജ്യങ്ങളില്‍ അംഗീകാരമുള്ള എന്‍എസ്‌ക്യുഎഫ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

ചടങ്ങില്‍ സമഗ്രശിക്ഷാ കോഴിക്കോട് ജില്ലാ പ്രോജക്ട് കോഡിനേറ്റര്‍ ഡോ. എ കെ അബ്ദുള്‍ ഹക്കിം അധ്യക്ഷത വഹിച്ചു. വിദ്യാകിരണം കോര്‍ഡിനേറ്റര്‍ പ്രവീണ്‍കുമാര്‍, ബിപിസി വി ഹരീഷ്, മേഖലാ കോര്‍ഡിനേറ്റര്‍ ദിലില്‍ സത്യനാഥ്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ വി ടി ഷീബ, പി എന്‍ അജയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!