തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് യാത്രക്കാര്‍ക്ക് പരുക്കേറ്റു. കൊടകര ദേശീയപാത പേരാമ്പ്രയില്‍ അപ്പോളോ ടയേഴ്സിന്റെ മുന്പില് ആണ് അപകടമുണ്ടായത്. കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഓര്‍ഡിനറി ബസിന് പുറകില്‍ ഇടിച്ച് 14 പേര്‍ക്കാണ് പരുക്കേറ്റത്.
തിങ്കളാഴ്ച പകല്‍ 10:30 ഓടെ ചാലക്കുടി ഭാഗത്തുനിന്ന് തൃശൂരിലേക്ക് പോകുകയായിരുന്ന ബസുകള്‍ അപകടത്തില്പ്പെടുകയായരുന്നു. പരുക്കേറ്റവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. പരുക്കേറ്റ ആരുടെയും നില ഗുരുതരമല്ല.

