തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്റെ വിമര്‍ശനത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ കടുത്ത അതൃപ്തി.സദുദ്ദേശപരമെന്ന് കരുതാന്‍ സൗകര്യമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്ന ഓഡിയോ പുറത്ത്.യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടക്കമുള്ളവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലെ രാഹുലിന്റെ ശബ്ദ സന്ദേശം ചോര്‍ന്നു.
‘നമ്മുടെ ഒരു മീറ്റിങ്ങില്‍ വെച്ച് പറയുകയാണെങ്കില്‍ സദുദ്ദേശപരമാണെന്ന് പറയാമായിരുന്നു. എന്നാല്‍ ചാനല്‍ ക്യാമറകള്‍ക്ക് മുന്നിലാണ് പി.ജെ കുര്യന് വിമര്‍ശനമുന്നയിച്ചത്. അതിനാല്‍ തന്നെ വിമര്‍ശനത്തെസദുദ്ദേശപരമെന്ന് വിശ്വസിക്കാന്‍ താല്പര്യമോ, സൗകര്യമോ ഇല്ലെന്നും’ ഓഡിയോയില്‍ രാഹുല്‍ പറയുന്നു.
കഴിഞ്ഞദിവസമാണ് യൂത്ത് കോണ്‍?ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇരുത്തി കുര്യന് വിമര്‍ശനം ഉന്നയിച്ചത്. ഒരു മണ്ഡലത്തില്‍ 25 പേരെയെങ്കിലും കൂടെ കൂട്ടാന്‍ യൂത്ത് കോണ്‍ഗ്രസിന് കഴിയേണ്ടെ എന്നായിരുന്നു പി.ജെ കുര്യന്റെ ചോദ്യം. ക്ഷുഭിത യൗവനത്തെ എസ്എഫ്ഐ കൂടെ നിര്‍ത്തുന്നുവെന്ന് സര്‍വകലാശാല സമരം ചൂണ്ടിക്കാണിച്ച് പി.ജെ കുര്യന് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വേദിയില്‍ ഓര്‍മ്മിക്കുകയും ചെയ്തു. എന്നാല്‍ അതേവേദിയില്‍ വെച്ചുതന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി നല്കി. കുടുംബസംഗമങ്ങളില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളില്‍ ഇല്ലെന്നും രാഹുല്‍ പറഞ്ഞിരുന്നു.

