National

ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗോവ ഗവര്‍ണര്‍

പനാജി: മുതിര്‍ന്ന ബി.ജെ.പി നേതാവ് ശ്രീധരന്‍ പിള്ളയെ ഗോവ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റി. മുന്‍ വ്യോമയാന മന്ത്രി പുസപതി അശോക് ഗജപതി രാജുവാണ് പുതിയ ഗോവ ഗവര്‍ണര്‍. അല്‍പസമയം മുമ്പാണ് രാഷ്ട്രപതി ഭവനില്‍ നിന്ന് ഇതുസംബന്ധിച്ച് ഉത്തരവ് വന്നത്.ഹരിയാനയിലെ പുതിയ ഗവര്‍ണറായി അസിം കുമാര്‍ ഘോഷിനെയും ലഡാക്കിന്റെ ലെഫ്റ്റനന്റ് ഗവര്‍ണറായി കബീന്ദ്ര സിങ്ങിനെയും നിയമിച്ചിട്ടുണ്ട്.

അതേസമയം, ശ്രീധരന്‍ പിള്ളക്ക് പകരം നിയമനം നല്‍കിയിട്ടില്ല. മിസോറം ഗവര്‍ണറായും ശ്രീധരന്‍ പിള്ള സേവനമനുഷ്ടിച്ചിരുന്നു. അതിനു ശേഷമാണ് ഗോവയിലേക്ക് മാറിയത്.മോദി സര്‍ക്കാറിന്റെ കാലത്തെ മുന്‍ സിവില്‍ വ്യോമയാന മന്ത്രിയായിരുന്നു(2014 മുതല്‍ 2018വരെ) ഗജപതി രാജു.

ചൈന്നൈയാണ് അശോക് ഗജപതിയുടെ ജന്‍മദേശം. 25 വര്‍ഷത്തിലേറെയായി ആന്ധ്രപ്രദേശ് നിയമസഭാംഗമായിരുന്നു. 13 വര്‍ഷം ആന്ധ്രപ്രദേശ് സര്‍ക്കാറില്‍ മന്ത്രി സ്ഥാനവും വഹിച്ചു. വാണിജ്യ നികുതി, എക്‌സൈസ്, നിയമനിര്‍മാണ കാര്യം, ധനകാര്യം, ആസൂത്രണം, റവന്യൂ എന്നീ വകുപ്പുകളാണ് കൈകാര്യം ചെയ്തിരുന്നത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!