Kerala News

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു

കാന്തപുരം ജി എം എൽ പി സ്‌കൂളിൽ വർണ്ണക്കൂടാരത്തിന്റെ ഉദ്ഘാടനം കെ.എം സച്ചിൻ ദേവ് എം എൽ എ നിർവഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടയിൽ അധ്യക്ഷത വഹിച്ചു. സമഗ്ര ശിക്ഷ അഭിയാൻ കേരള (എസ് എസ് കെ) സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ബാലുശ്ശേരി ബി ആർ സി 10 ലക്ഷം രൂപ ചെലവഴിച്ചാണ് വർണ്ണക്കൂടാരം ഒരുക്കിയത്.

കുട്ടികളുടെ സർഗ്ഗശേഷി വളരാൻ ആവശ്യമായ വിവിധ ഇടങ്ങളും അത്യാധുനിക സൗകര്യങ്ങളോടെയുള്ള പാർക്കുമാണ് പദ്ധതിയിലൂടെ വിദ്യാലയത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുളള മാതൃകാ പ്രീപ്രൈമറികളാണ് വർണ്ണക്കൂടാരത്തിലൂടെ ലക്ഷ്യമിടുന്നത്.

എസ് എസ് കെ കോഴിക്കോട് ഡി പി ഒ യമുന ടീച്ചർ പദ്ധതി വിശദീകരണം നടത്തി. ഹെഡ്മിസ്ട്രസ് പാത്തുമ്മ ടീച്ചർ റിപ്പോർട്ട് അവതരിപ്പിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൻ രാജ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഐ പി രാജേഷ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിച്ചു ചിറക്കൽ, ശബ്ന ടീച്ചർ വള്ളിയോത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സാജിദ, എ ഇ ഒ ഗീത ടീച്ചർ, ബി പി സി മധുസൂദനൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ കെ അബ്ദുള്ള മാസ്റ്റർ സ്വാഗതവും പി പി ജസീന ടീച്ചർ നന്ദിയും പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!