തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക ഭാഗ്യമുദ്ര, ലോഗോ, പരസ്യ ചിത്രങ്ങൾ എന്നിവ ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രകാശനം ചെയ്തു. പ്രശസ്ത കാരിക്കച്ചറിസ്റ്റും ചിത്രകാരനുമായ രതീഷ് രവിയാണ് ഭാഗ്യമുദ്ര രൂപകല്പന ചെയ്തിരിക്കുന്നത്. ചിത്രകാരനായ സത്യപാൽ ശ്രീധർ ആണ് ഭാഗ്യക്കുറി ലോഗോ തയ്യാറാക്കിയിരിക്കുന്നത്.
വകുപ്പിന് വേണ്ടി പിആർഡി എംപാനൽഡ് ഏജൻസിയായ മൂവിംഗ് ക്രഫ്റ്റാണ് പരസ്യചിത്രങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ചടങ്ങിൽ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എബ്രഹാം റെൻ എസ്. ഐ. ആർ. എസ്, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് ചെയർമാൻ സുബൈർ, ജോയിന്റ് ഡയറക്ടർമാരായ മായ എൻ പിള്ള, മനോജ് പി എന്നിവർ പങ്കെടുത്തു