News Sports

വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം;വിന്‍ഡീസിനെതിരായ ടി20 പരമ്പരയിൽ സഞ്ജു വീണ്ടും പുറത്ത്, രാഹുലും അശ്വിനും തിരിച്ചെത്തും

വെസ്റ്റ് ഇൻഡീസിനെതിരായ ടി-20 പരമ്പരയിൽ വിരാട് കോലിക്കും ജസ്പ്രീത് ബുംറയ്ക്കും വിശ്രമം.ഏകദിന ടീമില്‍ ഇടം കണ്ടെത്തിയ സഞ്ജു സാംസണെ ടി20 ടീമിലേക്ക് വിളിച്ചില്ല. പരിക്കേറ്റ് പുറത്തിരിക്കുന്ന ഓപ്പണര്‍ കെഎല്‍ രാഹുല്‍ ടീമിലുണ്ട്. കുല്‍ദീപ് യാദവിനേയും തിരികെ വിളിച്ചിട്ടുണ്ട്. ഇരുവരും ടീമില്‍ എത്തുക ഫിറ്റ്‌നസിന്റെ അടിസ്ഥാനത്തിലായിരിക്കും. അ‍ഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 29 നാണ് ടി20 പരമ്പരക്ക് തുടക്കമാകുന്നത്. ഏകദിന പരമ്പരക്ക് 22 ന് തുടക്കമാകും

മോശം ഫോമില്‍ കളിക്കുന്ന ശ്രേയസ് അയ്യര്‍ ടീമിലുണ്ട്. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിനെ ടീമിലേക്ക് തിരിച്ചുവിളിച്ചു. യൂസ്‌വേന്ദ്ര ചാഹലിന് വിശ്രമം നല്‍കിയപ്പോഴാണ് അശ്വിന്‍ ടീമിലെത്തിയത്. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരും സ്ഥാനം നിലനിര്‍ത്തി. ഇന്ത്യന്‍ ടീം രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, കെ.എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, ആര്‍. അശ്വിന്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ആവേശ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!