കോണ്‍ഗ്രസ്നേതൃയോഗം ഇന്ന് ദില്ലിയില്‍ നടക്കും. സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവർ ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കും. രാഹുൽ ഗാന്ധിയോഗത്തിൽ പങ്കെടുക്കില്ല. സംഘടന തെരഞ്ഞെടുപ്പ്, പാര്‍ട്ടി സംഘടിപ്പിക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്ര, വരാനിരിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലെ വിഷയങ്ങള്‍ എന്നിവ യോഗത്തിൽ ചര്‍ച്ചയാകും. ഉച്ചയ്ക്ക് ശേഷം എഐസിസിയിലാണ് യോഗം. വിദേശ പര്യടനത്തിലായതിനെ തുടർന്നാണ് രാഹുൽ യോഗത്തിൽ പങ്കെടുക്കാത്തത്. ചൊവ്വാഴ്ച രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് സൂചന.
കോണ്‍ഗ്രസിന്‍റെ നിര്‍ണായക നേതൃയോഗം ഇന്ന് ഡൽഹിയിൽ;രാഹുല്‍ ഗാന്ധി പങ്കെടുക്കില്ല

