Kerala News

മഠത്തിനുള്ളില്‍ സംരക്ഷണം നല്‍കാനാവില്ല, മാറുന്നതാണ് നല്ലതെന്ന് കോടതി; കേസ് വിധി പറയാനായി മാറ്റി

മഠത്തില്‍ തന്നെ തുടരാന്‍ ശ്രമിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കേരളാ ഹൈക്കോടതിയിലും തിരിച്ചടി.തന്നെ കോണ്‍വെന്റില്‍ നിന്നും പുറത്താക്കാനുള്ള നീക്കത്തിനെതിരെ സ്വയം ഹൈക്കോടതിയില്‍ കേസു വാദിച്ചിട്ടും കോടതി അംഗകീരിച്ചില്ല. കേസ് പരിഗണിക്കവേ കോണ്‍വെന്റില്‍ നിന്നും താമസം മാറുന്നതല്ലേ നല്ലതെന്നും ഹൈക്കാടതി ചോദിച്ചു.

മഠത്തില്‍ തന്നെ ലൂസി കളപ്പുര തുടരണമെന്ന് കോടതിക്ക് പറയാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. എന്നാല്‍ മഠത്തിന് പുറത്ത് ലൂസി കളപ്പുര എവിടെ താമസിച്ചാലും അവരുടെ ജീവനും സ്വത്തിനും സംരക്ഷണമൊരുക്കാന്‍ തയ്യാറാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കേസ് വിധി പറയാനായി മാറ്റിവെച്ചു.

അതേസമയം, മഠത്തില്‍ നിന്നും മാറില്ലെന്ന വാശിയിലാണ് ലൂസി കളപ്പുര. ദേശീയ വനിതാ കമ്മീഷന്‍ ഇടപെട്ട വിഷയമാണിത്. എന്തുവന്നാലും കോണ്‍വെന്റില്‍ നിന്നും താന്‍ മാറില്ലെന്നും അവിടെ തന്നെ താമസിക്കുമെന്നും ലൂസി കളപ്പുര പറഞ്ഞു. നീതിക്ക് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പൊലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് കാണിച്ചാണ് ലൂസി കളപ്പുര കേസില്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹരജിയില്‍ നേരത്തെ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞതോടെയാണ് കേസില്‍ സിസ്റ്റര്‍ ലൂസി കളപ്പുര തന്നെ വാദിക്കാന്‍ തീരുമാനിച്ചത്. പലരേയും ബന്ധപ്പെട്ടെങ്കിലും ആരും കേസ് ഏറ്റെടുക്കാന്‍ തയ്യാറായില്ലെന്നും സിസ്റ്റര്‍ പറഞ്ഞു. ഹൈക്കോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്നത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി മഠത്തില്‍ നിന്ന് പുറത്താക്കുന്നതിനെതിരെ പോലീസ് സംരക്ഷണം നല്‍കാനുള്ള കീഴ്‌ക്കോടതി വിധി നടപ്പാക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ലൂസി കളപ്പുര ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ നേരത്തേ ഹാജരായ സീനിയര്‍ അഭിഭാഷകന്‍ വക്കാലത്ത് ഒഴിഞ്ഞിരുന്നു. അഭിഭാഷകന്റെ അസാന്നിധ്യത്തില്‍ ലൂസി കളപ്പുര സ്വന്തം വക്കാലത്ത് ഏറ്റെടുത്ത് വാദിച്ചതോടെ ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ ഇതാദ്യമായി ഒരു കന്യാസ്ത്രീ സ്വന്തം കേസ് വാദിക്കുന്ന അപൂര്‍വ്വ സംഭവത്തിനും കേരള ഹൈക്കോടതി സാക്ഷിയായി.

ഹൈക്കോടതിയില്‍ ലൂസി കളപ്പുര നല്‍കിയ ഹര്‍ജി പ്രകാരം അവര്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വാദത്തിനിടെ ലൂസിക്ക് ഇനി മഠത്തില്‍ തുടരാനാകുമോ എന്ന സംശയം ഹൈക്കോടതി പ്രകടിപ്പിച്ചിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കണമെന്നും ലൂസി കളപ്പുര ആവശ്യപ്പെട്ടിരുന്നു. മഠത്തില്‍ തുടരണോ വേണ്ടയോ എന്ന കാര്യത്തില്‍ താന്‍ സഭയിലും മറ്റൊരു കോടതിയിലും പോരാട്ടം നടത്തുകയാണെന്നും തനിക്ക് പോലീസ് സംരക്ഷണം ഉറപ്പാക്കാനാണ് കോടതി ഇടപെടേണ്ടതെന്നും ലൂസി വാദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!