National

വിവാഹവേദിയില്‍ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്തു; വധു വിവാഹത്തില്‍ നിന്നും പിന്‍മാറി

ലഖ്‌നൗ: യുപിയിലെ ഭദോഹിയില്‍ വിവാഹ ചടങ്ങിനിടെ വരന്‍ മദ്യപിക്കുകയും കഞ്ചാവ് വലിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. സിറ്റി കോട്വാലി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഫട്ടുപൂര്‍ പ്രദേശത്തെ താമസക്കാരിയായ ഷീലാദേവിയുടെ മകള്‍ പിങ്കിയും ജൗന്‍പൂര്‍ ജില്ലയിലെ ജയറാംപൂര്‍ സ്വദേശിയായ ഗൗതമുമായുള്ള വിവാഹമാണ് മുടങ്ങിയത്. ബുധനാഴ്ച രാത്രി വിവാഹ ഘോഷയാത്ര എത്തിയപ്പോള്‍ വരന്‍ മദ്യലഹരിയിലായിരുന്നുവെന്നും സ്റ്റേജില്‍ നിന്ന് അസഭ്യം പറയുകയായിരുന്നുവെന്നും വധുവിന്റെ ബന്ധുക്കള്‍ പറയുന്നു.

ഇത് കണ്ട് ചിലര്‍ സ്റ്റേജിലെത്തിയപ്പോള്‍ വരന്‍ ഇറങ്ങിപ്പോയതായി വധുവിന്റെ അമ്മ ഷീലാദേവി പറഞ്ഞു. തുടര്‍ന്ന് സ്റ്റേജിന് പിന്നില്‍ കഞ്ചാവ് വലിക്കുന്നതാണ് കണ്ടത്.ഇതില്‍ പ്രകോപിതയായ വധു വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!