പന്തീരാങ്കാവ് പീഡനക്കേസിലെ പരാതിക്കാരിയെ കോടതിയില്‍ ഹാജരാക്കി. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താത്പര്യമില്ലെന്ന് യുവതി പറഞ്ഞു. തുടര്‍ന്ന് യുവതിയെ വക്കീലിന് ഒപ്പം പൊലീസ് വിട്ടയച്ചു. യുവതിയെ കാണാനില്ലെന്ന് കാട്ടി പിതാവ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
യുവതി ഡല്‍ഹിക്ക് തിരികെ പോയി, ഇന്നലെ രാത്രി തന്നെ യുവതിയെ മജിസ്ട്രേട്ടിന്റെ മുന്നില്‍ ഹാജരാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് പെണ്‍കുട്ടി നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയത്. ഇതിനുശേഷം പെണ്‍കുട്ടിയെ വടക്കേക്കര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഓഫിസിലേക്കെന്നു പറഞ്ഞു 10 ദിവസം മുന്‍പാണു യുവതി വീട്ടില്‍നിന്നു പോയത്. പിന്നാലെ പരാതിയിലെ ആരോപണങ്ങള്‍ കള്ളമാണെന്നും തന്നെ ആരും ഉപദ്രവിച്ചിട്ടില്ലെന്നും വെളിപ്പെടുത്തി യുവതി സമൂഹമാധ്യമത്തില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.
ബന്ധുക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു.