ഇടതുപക്ഷ പാര്‍ട്ടിക്കാരും പോലീസും ചേര്‍ന്ന് കോണ്‍ഗ്രസുകാരെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ച് കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി.കുന്ദമംഗലം പഴയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സമാപിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി,സി വി സംജിത്,വിനോദ് പടനിലം, എം ധനീഷ് ലാൽ,എടക്കുനി അബ്‌ദുൾ റഹ്മാൻ,ടി കെ ഹിതേഷ് കുമാർ, സി പി രമേശൻ ,ജിതിക് കുമാർ,ബൈജു,ഷൗക്കത് അലി പിലാശ്ശേരി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
മുഖ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൊല്ലം കളക്ട്രേറ്റിലേക്ക് നടത്തിയ ആര്‍എസ്പി മാര്‍ച്ചില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപിക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറി ബിലാലിന്റെ വലതു കണ്ണാണ് പൊലീസ് ലാത്തിക്കടിച്ചു തകര്‍ത്തത്. നൂറുകണക്കിനു പ്രവര്‍ത്തകര്‍ക്കു പരിക്കേൽക്കുകയും ചെയ്തു.