Kerala News

സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധം, ബിജെപി ഇവിടെ സമരം ചെയ്യുമ്പോള്‍ അനുമതി നല്‍കാന്‍ കേന്ദ്രം മടിക്കും; മുഖ്യമന്ത്രി

ഇടതുപക്ഷ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രം അനുകൂല നിലപാട് സ്വീകരിച്ചാലെ മുന്നോട്ട് പോകാനാകൂ. എന്നാല്‍ ഇവിടെ ബിജെപി സമരം ചെയ്യുമ്പോള്‍ അവര്‍ മടിച്ച് നില്‍ക്കും. വിളപ്പില്‍ശാലയില്‍ വികസന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തില്‍ നമ്മള്‍ നിശബ്ദരാകരുത്. എന്താണോ അവരുടെ ഉദ്ദേശം അത് തുറന്ന് കാട്ടാനാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാം നേടിയെടുക്കലല്ല, ശരിയായ കാര്യങ്ങള്‍ നേടിയെടുക്കുകയാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത് തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്ന് ഭയക്കുന്നവരാണ് പ്രതിപക്ഷം. അവരുടേത് സങ്കുചിത നിലപാടാണ്. സമൂഹത്തില്‍ വലതുപക്ഷ ശക്തികള്‍ വര്‍ഗീയ, ജാതീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നു. ഇതിനെ നല്ല രീതിയില്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കാനാകണം. നമ്മുടെ വികസന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതല്ല കേന്ദ്ര നിലപാട്. ജനജീവിതം മെച്ചപ്പെടുത്തുന്ന കാര്യങ്ങളെ ജനം അംഗീകരിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

ഭരണത്തുടര്‍ച്ചയ്ക്ക് പ്രത്യേകതകളുണ്ട്. അതിന് രണ്ട് വശങ്ങളുമുണ്ട്. അവിടെയാണ് പാര്‍ട്ടിയുടെ ഇടപെടലിന് പ്രാധാന്യം വരുന്നത്. തുടര്‍ച്ചയായി ഭരണം ലഭിച്ച രാജ്യത്തും ലോകത്തെയും ചില അനുഭവങ്ങള്‍ ഗൗരവമായി കണക്കിലെടുക്കണം. അത് ഈ സാഹചര്യത്തെ നേരിടുന്നതിന് സഹായിക്കും. വിപ്ലവാനന്തരം ലോകത്തിന് മാതൃകയായി അധികാരം കൈയ്യാളിയ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം പാര്‍ട്ടിയുടെ 14ാം കോണ്‍ഗ്രസ് അതിനെ വ്യക്തമാക്കിയ കാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ചില കാര്യങ്ങളുണ്ട്. ജനങ്ങളുടെ പുതിയ ആവശ്യങ്ങളെ മനസിലാക്കി ഇടപെടുക, അവരുടെ ജീവിതം നിരന്തരം നവീകരിച്ച് മുന്നോട്ട് പോവുക എന്നതൊക്കെയായിരുന്നു. സര്‍ക്കാരിനെ സംബന്ധിച്ച് ഇത് വളരെ പ്രധാനമാണ്. ഇക്കാര്യത്തില്‍ സോവിയറ്റ് യൂണിയനില്‍ പോലും പോരായ്മയുണ്ടായി. അത് തിരിച്ചടിയുടെ ഒരു കാരണമായി വിലയിരുത്തുകയും ചെയ്തതാണ്.

തുടര്‍ ഭരണം കിട്ടിയ സാഹചര്യത്തില്‍ ജനജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. ജനതാത്പര്യം സംരക്ഷിക്കാനാണ് എപ്പോഴും നിലകൊണ്ടത്. ജനജീവിതം നവീകരിക്കുക, ഓരോ ഘട്ടത്തിലും നവീകരിക്കും, അതിന് ഊന്നല്‍ നല്‍കണം. ഇതിന് വേണ്ട പദ്ധതികള്‍ തയ്യാറാക്കണം. ഇടതുമുന്നണി എന്ത് പറയുമെന്ന് പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജനം അതിന് അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകേണ്ടത് ബാധ്യതയാണ്. തുടര്‍ഭരണം ജനം നല്‍കിയ പിന്തുണയാണ്. കേരളത്തിനറെ വികസനത്തിവ് അഞ്ച് വര്‍ഷം മതിയോ എന്ന ചിന്തയില്‍ നിന്നാണ് 25 വര്‍ഷം മുന്നില്‍ കണ്ടുള്ള വികസന പദ്ധതികള്‍ നടപ്പിലാക്കുന്നത്. ലോകത്തിലെ വികസന മധ്യവര്‍ഗ രാഷ്ട്രങ്ങളെ പോലെ കേരളത്തെ മാറ്റുകയാണ് ലക്ഷ്യം. മുഖ്യമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!