Kerala News

ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായത്, അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടത്- ഇപി ജയരാജന്‍

മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമം താന്‍ തടയുകയാണുണ്ടായതെന്നും അതില്‍ വിമാനക്കമ്പനി തന്നോട് നന്ദി പറയുകയാണ് വേണ്ടതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിവീഴ്ത്തിയ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.

കോണ്‍ഗ്രസ് വിമാന ടിക്കറ്റ് എടുത്ത് കൊടുത്ത് മുഖ്യമന്ത്രിയെ ആക്രമിക്കാനായി നടത്തിയ ഭീകര പദ്ധതിയാണിതെന്നും ഇപി ജയരാജന്‍ ആരോപിച്ചു. ടിക്കറ്റെടുത്ത് കൊടുത്ത് വിമാനത്തില്‍ കയറ്റിയിട്ട് ഭീകരന്‍മാര്‍ നടത്തുന്ന പ്രവര്‍ത്തനം നടത്തിയതിനെ എത്ര ലാഘവത്തോടെയാണ് കാണുന്നത്. നിങ്ങള്‍ മാധ്യമങ്ങളല്ലേ അതിനെ ജനങ്ങളുടെ മുന്നില്‍ തുറന്നു കാണിക്കേണ്ടത്. അക്രമപ്രവര്‍ത്തനങ്ങള്‍ പരാജയപ്പെടുമ്പോള്‍ പ്രതിപക്ഷം ഭീകര പ്രവര്‍ത്തനങ്ങളിലേക്ക് പോവുന്നെന്നും ഇപി ജയരാജന്‍ ആരോപിച്ചു.

‘രാഷ്ട്രീയ വിരോധം ഇങ്ങനെയാണോ കൈകാര്യം ചെയ്യേണ്ടത്. വിമാനമാണോ മുദ്രാവാക്യം വിളിക്കേണ്ട സ്ഥലം. കുട്ടികളാണോ അത്. കോണ്‍ഗ്രസ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്ന് വ്യക്തമല്ലേ. കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ പദ്ധതിയാണത്. അവരുടെ ലക്ഷ്യം പാളിപ്പോയി. മുഖ്യമന്ത്രിക്കെതിരെ ചാടിയടുക്കുമ്പോള്‍ ഞാനിങ്ങനെ നോക്കി നില്‍ക്കണോ. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് ഞാന്‍ തടഞ്ഞു. അതുകൊണ്ട് വിമാനക്കമ്പനിയും എയര്‍പോര്‍ട്ട് അതോറിറ്റിയും എന്നോട് നന്ദി രേഖപ്പെടുത്തണം. ഞാനാണവരെ രക്ഷിച്ചത്. ഒരു മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കളങ്കം ഈ കമ്പനിക്ക് ഇല്ലാതാക്കിയത് ഞങ്ങള്‍ ഇടപെട്ടത് കൊണ്ടാണ്. അതില്‍ മുഖ്യമന്ത്രിയുടെ സെക്യൂരിറ്റി സ്റ്റാഫ് നല്ല പങ്കു വഹിച്ചു,’ ഇപി ജയരാജന്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!