Kerala News

തിരുവനന്തപുരത്ത് പോലീസുകാര്‍ക്കിടയില്‍ കോവിഡ് പടരുന്നു;രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പോലീസുകാര്‍ക്ക് രോഗം

തിരുവനന്തപുരം ജില്ലയിൽ പൊലീസുകാർക്കിടയിൽ കൊവിഡ് വ്യാപനം രൂക്ഷം. രണ്ട് എസ്ഐമാർ ഉൾപ്പെടെ 25 പൊലീസ് ഉദ്യോ​ഗസ്ഥർക്കാണ് കൊവി‍ഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.കോവിഡ് ആദ്യ തരംഗത്തില്‍ വലിയ തോതില്‍ തിരുവനന്തപുരത്ത് അടക്കം പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നു.രണ്ടാം വ്യാപനത്തിന്റെ ഘട്ടത്തില്‍ വലിയ തോതില്‍ പോലീസുകാര്‍ക്ക് കോവിഡ് ബാധ ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ ആഴ്ച മുതല്‍ തിരുവനന്തപുരത്ത് പോലീസുകാരില്‍ രോഗവ്യാപനം കൂടുന്നതായാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. രണ്ട് എസ്‌ഐമാര്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായിരിക്കുന്നത്. ഇതില്‍ പേരൂര്‍ക്കട സ്റ്റേഷനില്‍ മാത്രം പന്ത്രണ്ട് പോലീസുകാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു.

സിറ്റി സ്‌പെഷ്യല്‍ ബ്രഞ്ചിലെ ഏഴ് പേര്‍ക്കും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ ആറ് പേര്‍ക്കും കോവിഡ് ബാധിച്ചിട്ടുണ്ട്. പോലീസുകാര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ജോലിഭാരം ചൂണ്ടിക്കാട്ടി സമ്പര്‍ക്കമുള്ള ഉദ്യോഗസ്ഥരെ ക്വാറന്റീനില്‍ വിടുന്ന പതിവ് ഇല്ലെന്നും പോലീസുകാര്‍ക്കിടയില്‍ പരാതി ഉയര്‍ന്നിരുന്നു. .പേരൂർക്കട സ്‌റ്റേഷനിൽ മാത്രം 12 പേർക്കും,സിറ്റി സ്പെഷ്യൽ ബ്രാഞ്ചിലെ 7 പേർക്കും, കന്റോൺമെന്റ് സ്റ്റേഷനിലെ 6 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗം സ്ഥീരികരിച്ച ഉദ്യോഗസ്ഥർ നിരീക്ഷണത്തിലാണ്. കോവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടങ്ങളിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ ഡ്യൂട്ടി ക്രമീകരണം ഉണ്ടായിരുന്നെങ്കിലും പിന്നീട് ലോക്ക് ഡൗണ് സമയത്ത് പൊലീസ് പരിശോധന വ്യാപകമായതോടെ ഇത് നിർത്തലാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!