ജൂണ്‍ 21 ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (ജൂണ്‍ 14) മുതല്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികള്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് 2.30 ന് പോലീസ് ക്ലബ് പരിസരത്ത് നിന്നു ആരംഭിച്ച് പ്രസ് ക്ലബ് പരിസരത്ത് അവസാനിക്കുന്ന വിളംബര ജാഥയോടെ പരിപാടികള്‍ക്ക് തുടക്കമാകും. ജില്ലാ പോലീസ് മേധാവി എം.വി.ജോര്‍ജ്ജ് ഐ.പി.എസ് ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥയില്‍ ആയുര്‍വ്വേദ, ഹോമിയോ, യുനാനി രംഗത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയുഷ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും ജീവനക്കാരും അണിനിരക്കും. ഗവ. ഹോമിയോ കോളേജ്, കെ.എം.സി.ടി ആയുര്‍വ്വേദ കോളേജ്, മര്‍ക്കസ് യുനാനി കോളേജ് എന്നിവിടങ്ങളില്‍ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകര്‍ക്കുള്ള യോഗ പരിശീലനം, യോഗ പ്രദര്‍ശനം, ജീവിത ശൈലീ രോഗങ്ങള്‍ വരാതിരിക്കാനുള്ള യോഗ പരിശീലന രീതി, പ്രചാരണം എന്നിവയും സംഘടിപ്പിക്കും. ജൂണ്‍ 16 ന് ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ പരിശീലകര്‍ക്കുള്ള ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ഡോ.സുഗേഷ്‌കുമാര്‍ – 9495035736.