Kerala kerala

‘മോഹന്‍ലാല്‍, വേടന്‍, അഖില്‍ മാരാര്‍ ‘; ബിജെപി-ആര്‍എസ്എസ് നേതൃത്വം ഒറ്റ ദിവസം കൊണ്ട് മൂന്ന് കലാകാരന്‍മാര്‍ രാജ്യദ്രോഹികളായി: സന്ദീപ് വാര്യര്‍

പാലക്കാട്: വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്നിവരെ ബിജെപി-ആര്‍എസ്എസ് നേതൃത്വം ഒറ്റദിവസം കൊണ്ട് രാജ്യദ്രോഹികളായി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍.

സന്ദീപ് വാര്യരുടെ കുറിപ്പ്

ഇന്നലെ ഒരു ദിവസം കൊണ്ട് കേരളത്തിലെ ബിജെപി-ആര്‍എസ്എസ് നേതൃത്വം രാജ്യദ്രോഹികളായി പ്രഖ്യാപിച്ചത് മൂന്ന് കലാകാരന്മാരെയാണ്. വേടന്‍, അഖില്‍ മാരാര്‍, മോഹന്‍ലാല്‍ എന്താണ് വേടന്‍ ചെയ്ത രാജ്യദ്രോഹം ജാതിവെറിക്കും അസ്പൃശ്യതക്കും എതിരായ നിലപാട് ശക്തമായ വരികളിലൂടെ യുവാക്കള്‍ക്കിടയില്‍ എത്തിച്ചു. അവരത് ഏറ്റെടുത്തു. സംഘപരിവാറിന് സഹിച്ചില്ല. സ്വാഭാവികമായും ഇഷ്ടമല്ലാത്തവരെ രാജ്യദ്രോഹികളായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വച്ച് വേടനെയും അവര്‍ രാജ്യദ്രോഹിയായി പ്രഖ്യാപിച്ചു.

രണ്ട് അഖില്‍ മാരാരാണ്. തന്റേതായ അഭിപ്രായങ്ങള്‍ വെട്ടി തുറന്നുപറയുന്ന യുവ കലാകാരന്‍. ആരെയും ഭയക്കാത്ത പ്രകൃതമുള്ള അഖില്‍ മാരാര്‍ കേന്ദ്രസര്‍ക്കാരിന് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ള , എന്നാല്‍ രാജ്യത്തെ ജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ചില ചോദ്യങ്ങള്‍ ചോദിച്ചു. അതോടെ അഖില്‍ മാരാരും രാജ്യദ്രോഹിയായി. ബിജെപിയുടെ കൊട്ടാരക്കര മണ്ഡലം കമ്മിറ്റി കാല്‍പ്പായ കടലാസില്‍ പരാതി എഴുതി കൊടുക്കേണ്ട താമസം, പിണറായി വിജയന്റെ പൊലീസ് രാജ്യദ്രോഹ കേസെടുത്തു.

മൂന്ന് മോഹന്‍ലാലാണ്. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മാധ്യമം പത്രത്തിന്റെ ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്തതാണ് രാജ്യദ്രോഹിയായി പ്രഖ്യാപിക്കാന്‍ കാരണം. അതും ആര്‍എസ്എസിന്റെ ഔദ്യോഗിക മുഖപത്രം തന്നെയാണ് മോഹന്‍ലാലിനെയും രാജ്യദ്രോഹിയാക്കിക്കളഞ്ഞത്. സാംസ്‌കാരിക കേരളത്തോടാണ് എനിക്ക് ചോദിക്കാനുള്ളത്. കേരളത്തിലെ മൂന്ന് കലാകാരന്മാരെ, പൊതുസമൂഹം ഇഷ്ടപ്പെടുന്ന മൂന്നു പേരെ, സംഘപരിവാര്‍ രാജ്യദ്രോഹികള്‍ എന്ന് മുദ്രകുത്തി വേട്ടയാടുമ്പോള്‍ നിങ്ങള്‍ക്ക് എങ്ങനെ മൗനമായിരിക്കാന്‍ സാധിക്കുന്നു ?

മലയാളി യുവതി യുവാക്കളോടാണ് എനിക്ക് പറയാനുള്ളത്.. ബിജെപിയും ആര്‍എസ്എസും ചിന്തിക്കുന്ന യുവതി യുവാക്കള്‍ക്കെതിരാണ്. അവരുടെ പുതുവഴികള്‍ക്കും സംഗീതത്തിനും എതിരാണ്. വേടനതിരായ സംഘപരിവാര്‍ ആക്രമണം സൂചിപ്പിക്കുന്നത് യുവാക്കള്‍ രാഷ്ട്രീയം പറയുന്നതുപോലും അവര്‍ ഭയക്കുന്നു എന്നാണ്. അതുകൊണ്ട് ഒറ്റക്കെട്ടായി മലയാളി യുവത ബിജെപിയെയും ആര്‍എസ്എസിനെയും തള്ളിക്കളയണം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!