കോഴിക്കോട് ഫറോക്കിൽ തീവണ്ടി തട്ടി പുഴയിൽ വീണ വിദ്യാർത്ഥി മരിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥി നഫാസ് ഫത്താഹ് ആണ് മരിച്ചത്. ഉച്ചക്ക് ഒരു മണിയോടെ ഫാറൂഖ് പാളത്തിൽ വെച്ചാണ് കോയമ്പത്തൂർ മംഗലാപുരം പാസഞ്ചർ തട്ടി അപകടമുണ്ടായത്. നഫാസിന്റെ കൂടെ അപകടം പറ്റിയ കൂട്ടുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
പാളത്തിൽ വെച്ച് സെൽഫി എടുക്കുന്നതിനിടെ ആണ് അപകടമുണ്ടായത്

