ഗൂരുവായൂർ പാസഞ്ചർ ട്രെയിനിൽ യുവതിയെ അക്രമിച്ച കേസിൽ രണ്ട് പേർ കൂടി പിടിയിൽ. വർക്കല സ്വദേശികളായ പ്രദീപ്, മുത്തു എന്നിവരാണ് പിടിയിലായത്.വർക്കലയിൽ നിന്നാണ് ഇരുവരെയും പിടിയിലായത്.
കേസിലെ മുഖ്യപ്രതിയായ ബാബുക്കുട്ടനെ ഒളിവിൽ കഴിയാനും യുവതിയിൽ നിന്ന് അപഹരിച്ച സ്വർണ മാലയും വളയും വിൽപന നടത്താനും മുത്തുവും പ്രദീപുമാണ് സഹായിച്ചത്. റെയിൽവേ എസ് പി രാജേന്ദ്രന്റെ നേതൃത്വത്തിൽ റെയിൽവേ സിഐ കൃസ്പിൻ സാമും സംഘവുമാണ് അന്വേഷണം നടത്തുന്നത്. കേസിൽ രണ്ട് പേർ കൂടി പിടിയാലാകാനുണ്ടെന്നാണ് സൂചന