ലോക്ഡൗണില്‍ കുന്ദമംഗലത്തെ ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടച്ചിട്ടതോടെ സ്ഥലത്തെത്തുന്ന ലോറിഡ്രൈവര്‍മാര്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ. ചരക്കുമായും മറ്റും ദീര്‍ഘദൂര യാത്ര ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്ക് ഭക്ഷണം ലഭിക്കാതായ സാഹചര്യത്തിലാണ് വ്യത്യസ്ഥമായ ഈ തീരുമാനം. ബിആര്‍സിഎസ പ്രവര്‍ത്തകരുടെ വീട്ടില്‍ നിന്നുമാണ് ഭക്ഷണം എത്തിച്ചത്. കൂടാതെ കുന്ദമംഗലത്തെ സ്പൂണ്‍ മിയില്‍ നിന്നും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഇവര്‍ക്ക് ഭക്ഷണമെത്തിച്ചു.നൗഷാദ് തെക്കയിലിനൊപ്പം ബിആര്‍സിഎസ് ഭാരവാഹികളായ ഷെരീഫ് മലയമ്മ, നിയാസ് കാരപ്പറമ്പ്, ഗിരീശന്‍, ഷാരോണ്‍, ഉബൈദ്, എന്നിവരാണ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, പോലീസ്, പഞ്ചായത്ത് മെമ്പര്‍മാര്‍, ജീവകാരുണ്യ പ്രവര്‍ത്തകരായ കായക്കല്‍ അഷ്‌റഫ്,ഷിഹാബ് പാലക്കല്‍, റിയാസ് കുന്ദമംഗലം, മുഹ്‌സിന്‍, തുടങ്ങിയവരുടെ സഹയവും ഭക്ഷണം നല്‍കാന്‍ ഉണ്ടായതായി നൗഷാദ് തെക്കയില്‍ പറഞ്ഞു.
ലോക്ഡൗണില്‍ ലോറിതൊഴിലാളികള്‍ക്ക് ഭക്ഷണമൊരുക്കി ഭാരതീയ രാഷ്ട്രീയ കോണ്‍ഗ്രസ് സേവ

