വയനാട് : സംസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി പൊലീസ് സ്റ്റേഷനിലെ 24 പൊലീസുകാരെ നിരീക്ഷണത്തിലാക്കി. ഡിവൈഎസ്പി ഉള്‍പ്പെടെ 24 പൊലീസുകാർക്കാണ് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.
രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാനന്തവാടി സ്റ്റേഷനില്‍ പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. സ്റ്റേഷന്‍ പൂര്‍ണമായി അണുവിമുക്തമാക്കും. പി പി ഇ കിറ്റ് ധരിച്ച പോലീസുകാരായിരിക്കും സ്റ്റേഷനിലുണ്ടാവുക. പരാതിയുമായി ആരും സ്റ്റേഷനിലേക്ക് വരരുതെന്ന് ജില്ലാ പൊലീസ് മേധാവി ആര്‍ ഇളങ്കോ അറിയിച്ചിട്ടിട്ടുണ്ട്.