National News

കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു; വിമർശനവുമായി പ്രധാന മന്ത്രി

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി . കോൺഗ്രസ് സ്വന്തം നേട്ടങ്ങൾക്കായി വഖഫ് നിയമം ഭേദഗതി ചെയ്തു എന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ആദിവാസികളുടെ സ്വത്തോ ഭൂമിയോ വഖഫ് ബോർഡിന് തൊടാൻ കഴിയില്ലെന്നും പ്രധാന മന്ത്രി പറഞ്ഞു.

വഖഫിന്റെ പേരിൽ ലക്ഷക്കണക്കിന് ഹെക്ടർ ഭൂമിയുണ്ട്.വഖഫിന്റെ പക്കൽ ഉള്ള സ്വത്തുക്കൾ ആവശ്യക്കാർക്ക് നൽകിയിരുന്നുവെങ്കിൽ അത് ഉപകാരപ്പെടും ആയിരുന്നു. പക്ഷേ ഈ സ്വത്തുക്കളുടെ ഗുണം ലഭിച്ചത് ഭൂമാഫിയക്കാണെന്നും പുതിയ വഖഫ് ഭേദഗതി നിയമത്തിലൂടെ ദരിദ്രരായ മുസ്ലിമുകൾക്കും അവരുടെ അവകാശങ്ങൾ ലഭിക്കുമെന്നും ഇതാണ് യഥാർത്ഥ സാമൂഹിക നീതിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സർക്കാരിന്റെ നയ തീരുമാനങ്ങൾ അംബേദ്കറിന്റെ കാഴ്ചപ്പാട് അനുസരിച്ചാണ്.2014 – ലിന് മുൻമ്പ് 74 വിമാനത്താവളങ്ങൾ ഉണ്ടായിരുന്നു. ഇന്നത് 150 എണ്ണമായി. കോൺഗ്രസ് അംബേദ്കറിനെ അപമാനിച്ചു. അധികാരം നേടുന്നതിനായി കോൺഗ്രസ് ഭരണഘടനയെ ആയുധമാക്കി മാറ്റി.
കർണാടകയിലെ കോൺഗ്രസ് സർക്കാർ മതത്തിൻറെ അടിസ്ഥാനത്തിൽ ടെൻഡറുകളിൽ സംവരണം നൽകി. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ കവർന്നെടുത്തു.അംബേദ്കറുടെ ചിന്തകളെ എല്ലായിപ്പോഴും കോൺഗ്രസ് നശിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും നരേന്ദ്ര മോദി വിമർശിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!