ഓട്ടവ: ഇന്ത്യന്‍ വിദ്യാര്‍ഥിയെ കാനഡയില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി. ഹരിയാന സ്വദേശിയായ ചിരാഗ് അന്തില്‍(24)നെയാണ് സൗത്ത് വാന്‍കൂവറില്‍ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം.
വെടിയൊച്ചകള്‍ കേട്ടതായി പ്രദേശവാസികള്‍ പൊലീസിനോട് പറഞ്ഞു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് കാറിനുള്ളില്‍ വെടിയേറ്റനിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.