പച്ചക്കെട്ട് വരെ വിഷു ആഘോഷത്തിന് ഒഴിച്ച് കൂടാൻ പറ്റാത്തതാണ്. ലാപ്ടോപ്പ് മത്താപ്പ്, ചട്ടി പൂക്കുറ്റി, അവതാർ പൂക്കുറ്റി ആനമയിൽ ഒട്ടകം തുടങ്ങിയവയാണ് ഇക്കാലത്തെ പടക്ക വിപണിയിലെ മുൻനിരക്കാർ. അതേസമയം പറക്കും പടക്കങ്ങളാണ് ഇത്തവണത്തെ പടക്ക കച്ചവടക്കാരുടെ അഡാർ ഐറ്റം.
അതിന് പുറമെ ഫ്രീഫയര്‍, കിറ്റ്കാറ്റ്, അവതാര്‍ ഇങ്ങനെ തുടങ്ങുന്നു പടക്കങ്ങളും. പുക കുറഞ്ഞതും കൈയ്പൊള്ളാത്തതുമായ പടക്കങ്ങള്‍ക്കാണ് ഇത്തവണ ഡിമാന്റ് കൂടുതൽ. 30 രൂപ വിലയുള്ള പൊട്ടാസ് പടക്കങ്ങള്‍ മുതല്‍ പതിനായിരം രൂപവരെ വിലവരുന്ന പടക്കങ്ങൾ വിപണിയിലുണ്ട്. തീ കൊളുത്തുമ്പോള്‍ പറക്കുന്ന ഡാന്‍സിങ് ബട്ടര്‍ഫ്ലൈയും ചൂളമടിച്ച് കറങ്ങുന്ന ചക്രവുമാണ് ഈ വിഷുവിന്റെ സ്പെഷ്യല്‍ ഐറ്റം.
പല നിറങ്ങളില്‍ വിസ്മയം തീര്‍ക്കുന്ന ചൈനീസ് പടക്കങ്ങള്‍, ആകാശം കീഴടക്കുന്ന ഫാന്‍സി ഷോട്ട്സുകള്‍. ഒരു ഷോട്ട് മുതല്‍ 1000 ഷോട്ട് വരെയുള്ള പടക്കങ്ങള്‍ വിപണിയിലെത്തിക്കഴിഞ്ഞു. കൂള്‍ ഫയറും മാജിക് പീകോക്കും ഇതില്‍പ്പെടുന്നു. ചെണ്ടമേളം, ടോക്കിങ് ടോം, ടോക്കിങ് ആന്‍ജെല തുടങ്ങി കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും പടക്കങ്ങളില്‍ ഇടംപിടിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മാറിയിട്ടില്ലെങ്കിലും ഇത്തവണ പുത്തൻ പ്രതീക്ഷയിലാണ് കച്ചവടക്കാർ.

