തിരുവനന്തപുരം പാലോട് ചൂടൽ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. സുശീല (58) ആണ് മരിച്ചത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇടിമിന്നലിൽ തീ പ്പിടുത്തമുണ്ടായതാണെന്നാണ് പ്രാഥമിക നിഗമനം.