Local

യുദ്ധം ആരംഭിച്ചവർക്ക് അതവസാനിപ്പിക്കാനാവില്ല. സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ കാരണം സാമ്പത്തിക, അധികാര ലക്ഷ്യങ്ങളാണെന്നും അത് തുടങ്ങി വെച്ചവർക്ക് അതവസാനിപ്പിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ലോക നന്മക്കും മാനവരാശിയുടെ ഉപയോഗത്തിനുമായി ആൽബർട്ട് ഐൻസ്റ്റീൻ കണ്ടത്തിയ ശാസ്ത്ര നേട്ടത്തെ വിനാശകരമായ തലങ്ങളിലേക്കാണ് ഇന്നുള്ളവർ ഉപയോഗിക്കാൻ ശ്രമിക്കുന്നത്. ആയത് മൂന്നാം ലോക മഹായുദ്ധത്തിലൂടെ മാനവരാശിയുടെ ഉന്മൂലനത്തിന് കാരണമാവുമെന്നും അദേഹം അഭിപ്രായപ്പെട്ടു.
എം.ഇ. എസ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപിച്ച ഇഫ്ത്താർ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. എം.ഇ.എസ് പ്രസിഡണ്ട് ഡോ.പി.എ ഫസൽ ഗഫൂർ അധ്യക്ഷ്യം വഹിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യാഥിതി യായിരുന്നു. എം.എൽ. എ മാരായ ഡോ. എം.കെ. മുനീർ, പി.ടി.എ. റഹീം, തോട്ടത്തിൽ രവീന്ദ്രൻ, അഹമദ് ദേവർകോവിൽ , മുസ്ലിം ലീഗ് ജനറൽസെക്രട്ടറി പി.എം.എ സലാം, കെ.പി.രാമനുണ്ണി, അഡ്വ.കെ.ജയന്ത് , കെ.ടി. കുഞ്ഞിക്കണ്ണൻ, കെ.കെ. നവാസ്. എം.എ റസാഖ് മാസ്റ്റർ, സി.പി മുസാഫർ അഹമ്മദ്, മുസ്ഥഫ മുണ്ടുപാറ, മജീദ് സ്വലാഹി, ഐ.പി. അബ്ദുൽ സലാം, സമദ് കുന്നക്കാവ്, അഡ്വ നൂർബിന റഷീദ്, പി.മമ്മദ് കോയ, ഡോ. പി.ജെ വിൻസന്റ് , എ.പി. അബ്ദുള്ള കുട്ടി, ടി.പി. ചെറുപ്പ, കമാൽ വരദൂർ, കെ.കെ കുഞ്ഞിമൊയ്തീൻ, ഒ.സി. സലാഹുദീൻ. എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡണ്ട് കെ.വി. സലീം സ്വാഗതവും സെക്രട്ടറി ഡോ. ഹമീദ് ഫസൽ നന്ദിയും പറഞ്ഞു. വിവിധ സാമൂഹിക – സാംസ്കാരിക , മത, രാഷ്ടീയ രംഗത്തെ പ്രമുഖർ ഇഫ്ത്താറിൽ പങ്കാളികളായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!