പാചക വാതക പ്രതിസന്ധി പരിഹരിക്കുക കേന്ദ്ര സർക്കാർ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി എൽഡിഎഫ് കുന്ദമംഗലം നിയോജകമണ്ഡലം കമ്മറ്റി നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റോഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചു. അഡ്വ: പിടിഎ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. പശ്ചിമേഷ്യയിലെ യുദ്ധത്തിൻ്റെ സാഹചര്യത്തിൽ രാജ്യത്ത് ഇന്ധനക്ഷാമം അനുദിനം വർദ്ധിച്ചു വരുമ്പോൾ വിഷയങ്ങൾ മനസ്സിലാക്കി പരിഹാരം കണ്ടെത്താത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും, ഗാർഹിക ഉപയോഗം പോലും ബുദ്ധിമുട്ടാവുന്ന അവസ്ഥയിലേക്ക് നാട് മാറുന്നത് കാണാത്ത നടപടി പ്രതിഷേധാർഹമാണെന്നും എം എൽ എ അഭിപ്രായപ്പെട്ടു.
എൻ ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. പി ഷൈപു , പി.കെ പ്രേമനാഥ്, ബാബു പറശ്ശേരി, കെ എം സദാനന്ദൻ എം സബീഷ് ഗിരീഷ് എന്നിവർ സംസാരിച്ചു

