Kerala kerala

12കാരിയെ പീഡിപ്പിച്ച യുവതി അറസ്റ്റില്‍

തളിപ്പറമ്പ്: 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭന്‍ സ്‌നേഹ മെര്‍ലിന്‍ (23) ആണ് പിടിയിലായത്. തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ 12കാരിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി. സി.ഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ ബാഗില്‍നിന്ന് അധ്യാപിക മൊബൈല്‍ ഫോണ്‍ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയര്‍ന്നത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരം അറിയിച്ചു. ചൈല്‍ഡ്‌ലൈന്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനം നടന്നത് സ്ഥിരീകരിച്ചത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിക്ക് യുവതി സ്വര്‍ണ ബ്രേസ്ലെറ്റ് വാങ്ങി നല്‍കിയതായും സൂചനയുണ്ട്. പല തവണ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന പീഡനത്തിനാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്.
യുവതിക്കെതിരെ മുമ്പും സമാനമായ കേസ് ഉണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!