കേരള ബോക്‌സോഫീസില്‍ ചരിത്രം നേട്ടം കൈവരിച്ച് മഞ്ഞുമ്മല്‍ ബോയ്സിന്റെ ജൈത്രയാത്ര തുടരുന്നു. 175 കോടി സ്വന്തമാക്കി ആഗോള കളക്ഷനില്‍ ജൂഡ് ആന്റണി ചിത്രം 2018 നെയും മഞ്ഞുമ്മല്‍ ബോയ്‌സ് മറികടന്നു. മലയാളത്തിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രമായ ലൂസിഫറിനെയും, പുലിമുരുകനെയും കഴിഞ്ഞ ദിവസങ്ങളിലാണ് മഞ്ഞുമ്മല്‍ ബോയ്‌സ് പിന്നിലാക്കിയത്.
തമിഴ്നാട്ടില്‍ നിന്ന് മാത്രം 40-45 കോടിയാണ് ചിത്രത്തിന്റെ ഇതുവരേക്കുമുള്ള കളക്ഷന്‍. ഒരു മലയാള സിനിമ തമിഴില്‍ നിന്നും നേടിയ ഏറ്റവും കൂടിയ തുകയാണ് ഇത്. രജനികാന്ത് ചിത്രമായ ലാല്‍ സലാമിനെയും, ധനുഷ് ചിത്രമായ ക്യാപ്റ്റന്‍ മില്ലറിനെയും മറികടന്ന് ഈ വര്‍ഷത്തെ തമിഴിലെ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രമായും മഞ്ഞുമ്മല്‍ ബോയ്‌സ് മാറിയിട്ടുണ്ട്.