പാലക്കാട് ജില്ലയിലെ കൂറ്റനാട് കിണറുകളില്‍ വാതക സാന്നിദ്ധ്യം. കിണറ്റിലേക്ക് കടലാസ് കത്തിച്ചിട്ടാല്‍ തീ പടരുന്ന സാഹചര്യമാണ് പ്രദേശത്ത് നിലവിലുള്ളത്. പ്രദേശത്തെത്തിയ വിദഗ്ധ സംഘം പരിശോധന തുടരുകയാണ്. വിശദമായ പരിശോധനയ്ക്ക് ശേഷമാകും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുക. മിനറല്‍ ഓയില്‍ കണ്ടന്റിന്റെ സാന്നദ്ധ്യമാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. കിണറ്റിലെ വെള്ളം പരിശോധിക്കുന്നതിനൊപ്പം മണ്ണും പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, അടുത്തുള്ള പെട്രോള്‍ പമ്പില്‍ ലീക്കുണ്ടാകുന്നുണ്ടെന്ന ആരോപണവും നാട്ടുകാര്‍ ഉയര്‍ത്തുന്നുണ്ട്. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാകുവെന്നാണ് അധികൃതരുടെ പ്രതികരണം. കിണറില്‍ നിന്നും വെള്ളത്തില്‍ നിന്നും വ്യപകമായി ഗന്ധം ഉണ്ടയതോടെയാണ് നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്നാണ് കടലാസ് കത്തിച്ച് നോക്കുകയും ഇത് ആളി കത്തുന്നതായി കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു
‘കിണറുകളില്‍ വാതക സാന്നിദ്ധ്യം’കൂറ്റനാട് കിണറുകൾ കത്തുന്നു

