സിൽവർലൈൻ വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യാമെന്ന് സര്‍ക്കാര്‍. സഭ നിര്‍ത്തിവെച്ച് ചര്‍ച്ചയ്ക്ക് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ഇതേത്തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നല്‍കി.
പി.സി.വിഷ്ണുനാഥാണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിക്കൂർ വിഷയം ചർച്ച ചെയ്യും. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം ആദ്യമായാണ് അടിയന്തരപ്രമേയം ചർച്ചചെയ്യുന്നത്.കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രതിഷേധം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസില്‍ ആവശ്യപ്പെട്ടത്.

