കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ പ്രതി അജ്ഞലി റിമാദേവിന് നോട്ടീസ്. ക്രൈംബ്രാഞ്ച് ഓഫീസില്‍ അഞ്ജലി ബുധനാഴ്ച്ച ഹാജരാക്കണം എന്നാവശ്യപ്പെട്ട് കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.
കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജാരയിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്റെ വ്യാപക തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന.
കേസിലെ മുഖ്യ പ്രതിയും നമ്പർ 18 ഹോട്ടലുടമയുമായ റോയ് വയലാട്ടിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. ഇന്നലെ രാവിലെ കൊച്ചി സിറ്റി അസിസ്റ്റന്റ് പൊലീസ് കമ്മീഷണറുടെ ഓഫീസിൽ അഭിഭാഷകയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് റോയ് വയലാട്ട് എത്തിയത്. കീഴടങ്ങിയ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

