കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ വിയോജിപ്പ് കാരണം മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് തലമുണ്ഡമനം ചെയ്തു. ഇനിയൊരു പാർട്ടിയിലേക്കും പോകാനില്ലെന്നും ഒരു പാർട്ടിയുമായും സഹകരിക്കാനില്ലെന്നും ലതികാ സുഭാഷ് പറഞ്ഞു. പാർട്ടി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ വച്ചാണ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തത്.
വനിതകളും വ്യക്തികളാണെന്നും യുവാക്കളെ പോലെ അവരേയും പരിഗണിക്കണമെന്നും ലതിക സുബാഷ് പറഞ്ഞു.മഹിളാ കോണ്‍ഗ്രസ് മൊത്തം സ്ഥാനാര്‍ത്ഥികളില്‍ 20 ശതമാനം സ്ത്രീകള്‍ക്ക് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്ന സ്ത്രീകളെ അവഗണിച്ചുവെന്നും ലതികാ സുഭാഷ് മാധ്യമങ്ങളോട് പറഞ്ഞു.
‘പാര്‍ട്ടിക്ക് വേണ്ടി എല്ലാകാലത്തും നിസ്വാര്‍ഥമായി പണിയെടുത്ത വ്യക്തിയാണ് താന്‍. ഈ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരം ജില്ലയിലെ, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ, കെ.പി.സി.സി സെക്രട്ടറി, മഹിളാ കോണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പ്രസിഡന്റ് രമണി പി.നായര്‍ ഉള്‍പ്പടെയുളള വനിതകള്‍ തഴയപ്പെട്ടുപോയി. അന്‍സജിതയുടെ പേര് പേര് മഹിളാ കോണ്‍ഗ്രസ് നല്‍കിയിരുന്ന പട്ടികയില്‍ ഉണ്ടായിരുന്നു.അതില്‍ സന്തോഷമുണ്ട്. പക്ഷേ പാര്‍ട്ടിക്ക് വേണ്ടി അലയുന്ന സ്ത്രീകളെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നുളളത് സങ്കടകരമാണ്.