Kerala News

‘നേമം ബിജെപി കോട്ടയല്ല, കോണ്‍ഗ്രസാണെങ്കില്‍ വിജയം ഉറപ്പ്’; കെ മുരളീധരന്‍

നേമത്ത് കെ മുരളീധരന്‍ മത്സരിക്കാനുള്ള സാധ്യതയേറുന്നു. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചിരുന്നുവെന്ന് കെ.മുരളീധരന്‍ സ്ഥിരീകരിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തില്‍ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മത്സരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരന്‍ പ്രകടിപ്പിച്ചു. നേമത്തെ അത്ഭുതമായി കാണേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

കെ മുരളീധരന്റെ പ്രതികരണം;

‘രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരെല്ലാം ഇന്നലെ തന്നെ ബന്ധപ്പെട്ടിരുന്നു. എംപിമാര്‍ മത്സരിക്കേണ്ടതില്ലായെന്ന കാര്യത്തില്‍ ഒരു ചെറിയ വിട്ടുവീഴ്ച്ചനല്‍കാന്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടിരുന്നുവെന്ന് അറിയിച്ചു. നേമത്ത് മത്സരിക്കുമോയെന്ന കാര്യം ഇന്ന് തീരുമാനിക്കും. വിട്ടുവീഴ്ച്ച ആവശ്യപ്പെട്ട സ്ഥിതിക്ക് അതായിരിക്കാം ഉദ്ദേശിച്ചിട്ടുണ്ടാവുക.

നേമത്ത് വിജയിക്കാന്‍ കഴിയുമെന്ന വിശ്വാസം യുഡിഎഫിനുണ്ട്. അവിടെ എന്തോ അത്ഭുതമാണെന്നൊന്നും പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. അവിടെ ജയിക്കാം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണെങ്കില്‍ തീര്‍ച്ചയായും വിജയിക്കാം.

ബിജെപിയുടെ ഒരു കോട്ടയുമില്ല. അത് രാജഗോപാല്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. വ്യക്തിപരമായ വോട്ട് കിട്ടിയത് കൊണ്ട് കൂടിയാണ് വിജയിച്ചത്. പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയാല്‍ നാളെ തന്നെ തിരിച്ച് പോകും.’ മുരളീധരന്‍ പറഞ്ഞു.

മുരളീധരന്‍ നേമത്ത് മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യച്ചിന് അദ്ദേഹം നേമത്ത് മാത്രമല്ല, എല്ലായിടത്തും ശക്തനാണെന്നായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!