Kerala

കൊറോണ; പത്തനംതിട്ടയില്‍ നിന്ന് ആശ്വാസവാര്‍ത്ത

കൊറോണ സംശയത്തെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്. ഇവര്‍ക്ക് രോഗബാധയില്ലെന്ന് പരിശോധനാ ഫലത്തില്‍ വ്യക്തമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

ഇന്നലെ റിസല്‍ട്ട് വന്ന പത്തുപേരുടെ ഫലവും നെഗറ്റീവായിരുന്നു. നിലവില്‍ ലഭിച്ച ഫലങ്ങള്‍ നെഗറ്റീവ് ആയതിനാല്‍ പത്തനംതിട്ടയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാകുമെന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പും ജില്ലാഭരണകൂടവും.

പത്തനംതിട്ടയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വര്‍ധിച്ചെങ്കിലും രണ്ടുദിവസമായി ജില്ലയില്‍ പോസിറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിശോധനാ ഫലം നെഗറ്റീവ് ആയവരില്‍ പലരും ഹൈ റിസ്‌ക് കോണ്ടാക്ടില്‍പ്പെട്ടവരാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!