Local

സാൻഡോസ് സെവൻസ് കുന്ദമംഗലം റോയൽ ട്രാവൽസ് കിരീടം സ്വന്തമാക്കി

കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂൾ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ സാൻഡോസ് സംഘടിപ്പിച്ച നാലാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ റോയൽ ട്രാവൽസ് കോഴിക്കോട് ജേതാക്കളായി. ഫൈനൽ മത്സരത്തിൽ സോക്കർ ഷൊർണൂർനെതിരെ 1–4 ഗോളുകൾക്ക് ആധികാരിക ജയം നേടിയാണ് റോയൽ ട്രാവൽസ് കിരീടം ചൂടിയത്. തുടക്കം മുതൽ ആക്രമണാത്മക ഫുട്ബോൾ പുറത്തെടുത്ത റോയൽ ട്രാവൽസ്, കളിയുടെ എല്ലാ ഘട്ടങ്ങളിലും മേൽക്കൈ നിലനിർത്തി.


വിജയികൾക്ക് സാൻഡോസ് സ്പോർട്സ് & ആർട്സ് ക്ലബ് പ്രസിഡണ്ട് ബഷീർ നീലാറമ്മൽ, ജനറൽ സെക്രട്ടറി മുഹ്സിൻ ഭൂപതി എന്നിവർ ചേർന്ന് ട്രോഫികൾ സമ്മാനിച്ചു. റിയാസ് റഹ്മാൻ ,കെ.കെ റിഷാദ് എൻ ജാബിർ, ഫൈസൽ ആനപ്പാറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുന്ദമംഗലത്തെ ആവേശത്തിലാഴ്ത്തിയ ഫുട്ബോൾ മാമാങ്കത്തിന് ഇതോടെ മനോഹരമായ സമാപനം കുറിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!