National

പ്രണയം അറിയിക്കാനും പങ്കുവയ്ക്കാനുമുള്ള ദിനം; ഇന്ന് വാലന്റെയ്ന്‍സ് ഡേ

ഇന്ന് വാലന്റെയ്ന്‍സ് ഡേ. പ്രണയം അറിയിക്കാനും പങ്കുവയ്ക്കാനുമുള്ള ദിനം. പ്രണയദിനത്തിനു പിന്നിലൊരു കഥയുണ്ട്. പ്രണയത്തിന്റെ തീവ്രത ഹൃദയങ്ങളിലേക്ക് പകരുന്ന ഒരു കഥ.

എത്ര തവണ മുറിവേറ്റാലും പിന്നെയും പിന്നെയും മടങ്ങിപ്പോകാന്‍ പ്രേരിപ്പിക്കുന്ന ഒരു മായാജാലം പ്രണയത്തിനുണ്ട്. വേദന പോലും സുഖമാക്കി മാറ്റുന്ന ആ അതീന്ദ്രീയതയാണ് പ്രണയത്തെ ജീവിപ്പിച്ചുകൊണ്ടേയിരിക്കുന്നത്. വാക്കുകള്‍ക്ക് വഴങ്ങാത്ത വസന്തമായും ഹൃദയം കൊണ്ട് വായിച്ചെടുക്കുന്ന മൗനഭാഷയായും പ്രണയം ഭൂമിയിലെ ഏറ്റവും മനോഹരമായ സംഗീതമായി മാറുന്നു.

പ്രണയത്തിനായി ജീവിതം ഹോമിച്ച സെന്റ് വാലെന്റൈനിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് വാലെന്റയ്ന്‍സ് ദിനം. കഥ ഇങ്ങനെയാണ്. വിവാഹം കഴിഞ്ഞാല്‍ പുരുഷന്മാര്‍ക്ക് യുദ്ധത്തിലുള്ള താല്‍പര്യം നഷ്ടപ്പെടുന്നു എന്ന ധാരണയില്‍ ക്ലോഡിയസ് ചക്രവര്‍ത്തി റോമില്‍ വിവാഹം തന്നെ നിരോധിച്ചു. എന്നാല്‍ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി ബിഷപ്പ് വാലെന്റയ്ന്‍ രഹസ്യമായി വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നു. ഈ വിവരം അറിഞ്ഞ ചക്രവര്‍ത്തി വാലന്‍ന്റൈനെ ജയിലില്‍ അടച്ചു. ജയിലറുടെ അന്ധയായ മകളുമായി വാലന്‍ന്റൈന്‍ പ്രണയത്തിലായെന്നും പ്രണയതീവ്രതയില്‍ ആ പെണ്‍കുട്ടിക്ക് കാഴ്ചശക്തി ലഭിച്ചുവെന്നും കഥ. വിവരമറിഞ്ഞ ചക്രവര്‍ത്തി ബിഷപ്പിന്റെ തലവെട്ടാന്‍ ഉത്തരവിട്ടു. ആ വധശിക്ഷ നടപ്പാക്കിയത് ഫെബ്രുവരി 14 നാണ് . മരിക്കുന്നതിനുമുന്‍പ് വാലന്റൈന്‍ പെണ്‍കുട്ടിക്ക് ‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍’ എന്ന് ഒരു കുറിപ്പ് എഴുതിവച്ചു. ബിഷപ്പ് വാലെന്റൈനിന്റെ ഓര്‍മദിനമാണ് പ്രണയദിനമെന്നാണ് കഥ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!