Kerala kerala

കാട്ടാന പടയപ്പയുടെ ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു; ആക്രമണം മൂന്നാര്‍-മറയൂര്‍ റോഡില്‍

മറയൂര്‍: ഇടുക്കി മറയൂരില്‍ കാട്ടാന പടയപ്പയുടെ ആക്രമണത്തില്‍ യുവതിയുടെ ഇടുപ്പെല്ല് ഒടിഞ്ഞു. ഇടുക്കിയെ സ്‌കൂള്‍ വാര്‍ഷിക കലാപരിപാടികള്‍ക്കായി മേകപ്പ് ചെയ്യാനെത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റായ തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശിയ ദില്‍ജ ബിജുവിനാണ് (39) പരിക്കേറ്റത്. മൂന്നാര്‍- മറയൂര്‍ റോഡിലെ വാഗവരെയില്‍ വെച്ചാണ് ആക്രമണം. കൂടെയുണ്ടായിരുന്ന മകന്‍ ബിനില്‍ (19) പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ബുധനാഴ്ച രാത്രി 11.30ന് തൃശൂരില്‍ നിന്ന് ബൈക്കിലെത്തിയ ഇവര്‍ പടയപ്പയുടെ മുന്നില്‍പെടുകയായിരുന്നു. രക്ഷപ്പെടാനുള്ള വെപ്രാളത്തില്‍ ദില്‍ജ റോഡില്‍ വീണു. പാഞ്ഞടുത്ത പടയപ്പ തൊളിലെ ബാഗില്‍ കൊമ്പുകൊണ്ട് കുത്തി ഉയര്‍ത്തി തുമ്പിക്കൈ കൊണ്ട് ആക്രമിച്ചെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!