Kerala News

അറിയിപ്പുകൾ

റിപ്പബ്ലിക് ദിന പരേഡ്: മെഡലുകൾ നേടിയവരെ മുഖ്യമന്ത്രി അനുമോദിച്ചു
റിപ്പബ്ലിക് ദിന പരേഡിൽ മികച്ച പ്രകടനം നടത്തി മെഡലുകൾ നേടിയ എൻ.സി.സി കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ഗോൾഡ് മെഡൽ നേടിയ മാധവ് എസ്(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ ആർമി), കുരുവിള കെ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ നേവി), വെള്ളി മെഡൽ നേടിയ കീർത്തി യാദവ്(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് ആർമി). മീനാക്ഷി എ. നായർ(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് നേവി), വെങ്കല മെഡൽ നേടിയ അർജുൻ വേണുഗോപാൽ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ എയർ), എം. അക്ഷിത(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് എയർ) എന്നിവരെയാണു മുഖ്യമന്ത്രി അനുമോദിച്ചത്. എസ്.സി.സി. ഡയറക്ടറേറ്റ് ഒഫിഷ്യേറ്റിങ് എ.ഡി.ജി. ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർ, ഡയറക്ടർ എസ്. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ളവരും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരാകണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി കോഴിക്കോട് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379

അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്‍

കേരള ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 രാവിലെ 10 മണിക്ക് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാംഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസില്ല. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.

വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

വിമുക്തഭടന്മാരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് 2021- 22 അധ്യയന വര്‍ഷത്തില്‍ ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksb.gov.in ഫോണ്‍: 0495 2771881

വാഹന ലേലം

കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള പോലീസ് സ്റ്റേഷനുകളിലും സായുധസേനാവിഭാഗം കാര്യാലയത്തില്‍ സൂക്ഷിച്ചതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ 32 വാഹനങ്ങള്‍ ഫെബ്രുവരി 25 രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ലേല വാഹനങ്ങള്‍ ലേല തീയതിയുടെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പരിശോധിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 04962523031

ദേശീയ ചിത്രരചനാ മത്സരം 20ന്

ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5-10, 11-18 എന്നിങ്ങനെയാണ് പ്രായപരിധി.

രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി നല്‍കും. രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പോസ്റ്റല്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജനന തീയതി തെളിയിക്കുന്ന രേഖ, ഭിന്നശേഷിക്കാര്‍ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9446449280, 9446206527 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.

എസ്.ടി. ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് എസ്.ടി ഹെല്‍ത്ത് പ്രൊമോട്ടര്‍ക്കായി നിയമനം നടത്തുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകള്‍ 46. പ്രായം 20 നും 35 നും മധ്യേ. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെല്‍ത്ത് പ്രൊമോട്ടറായി അപേക്ഷിക്കുന്നവര്‍ക്ക് നഴ്സിംഗ് , പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയൂര്‍വേദം പാരമ്പര്യവൈദ്യംഎന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.

എഴുത്ത് പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.cmdlkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. ഫോണ്‍: 0495 2376364

ഇ-ടെണ്ടര്‍

പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ – ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ഇ-ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം 5 മണി. ഫെബ്രുവരി 24് രാവിലെ 11 മണിക്ക് ഇ-ടെണ്ടര്‍ തുറക്കുന്നതായിരിക്കും. വെബ്‌സൈറ്റ്: etenders.kerala.gov.in ഫോണ്‍: 0496 2630800

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!