ഡയറക്ഷൻ സ്പോർട്സ് ചാത്തമംഗലം ;
അരുൺ മോഹൻ പ്രസിഡണ്ട്, മുരളീധരൻ ജനറൽ സെക്രട്ടറി
കോഴിക്കോട് : ജില്ലയിലെ പ്രമുഖ വോളിബോൾ കോച്ചിംഗ് സെന്ററായ ഡയറക്ഷൻ സ്പോർട്സ് ഭാരവാഹികളായി അരുൺ മോഹൻ (പ്രസിഡണ്ട്), രാജേഷ് വി.പി, സുരേഷ് എ (വൈസ് പ്രസിഡണ്ടുമാർ), മുരളീധരൻ (ജനറൽ സെക്രട്ടറി), സി എം സുന്ദരൻ,ഹേമമാലിനി കെ.സി (സെക്രട്ടറിമാർ), പ്രകാശൻ വി.പി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.യോഗത്തിൽ അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഡയറക്ഷൻ സ്പോർട്സ് അംഗം ശ്രീ സി എം ബൈജു വിനെ യോഗത്തിൽ അനുമോദിച്ചു.കെ സി ഹേമമാലിനി സ്വാഗതവും സുന്ദരൻ സി എം നന്ദിയും പറഞ്ഞു.