സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2023ലെ മുഖ്യമന്ത്രിയുടെ പുരസ്‌കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം കൊച്ചി സിറ്റിയിലെ മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനും മൂന്നാം സ്ഥാനം ആലപ്പുഴയിലെ പുന്നപ്ര പൊലീസ് സ്റ്റേഷനും പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനും പങ്കിട്ടു.ക്രമസമാധാന വിഭാഗം എഡിജിപിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയാണ് പുരസ്‌കാരങ്ങള്‍ നിര്‍ണയിച്ചത്.
വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയില്‍ സ്റ്റേഷന്‍ മികവ് കാട്ടിയതായി സമിതി വിലയിരുത്തി. അറസ്റ്റ്, കേസന്വേഷണം, അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടി എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും പുരസ്‌കാര നിര്‍ണയത്തിന് മാനദണ്ഡമായി.
കൂടാതെ,സോഫ്റ്റ്വെയറുകളില്‍ കൃത്യമായ വിവരങ്ങള്‍ രേഖപ്പെടുത്തിയതും കേസുകളില്‍ കൃത്യമായി കുറ്റപത്രം സമര്‍പ്പിച്ചതും പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കിയതുമെല്ലാം സ്റ്റേഷന്റെ മികവായി.