Trending

നഗരത്തിലെ കുട്ടികൾ ഉൾപ്പെടുന്ന ബൈക്ക് മോഷണ സംഘം പിടിയിൽ

കോഴിക്കോട് നഗരത്തിൽ കുട്ടികൾ ഉടപ്പെടുന്ന മോഷണ സംഘത്തെപിടികൂടി ചോദ്യം ചെയ്തതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര പോലും ചേർന്നാണ് ഇവരെ പിടി കൂടിയത് .മുഖദാർ സ്വദേശികളായ മുഹമ്മദ് അറഫാൻ,മുഹമ്മദ് അജ്മൽ എന്നിവരും കൂടാതെ രണ്ട് പ്രായപൂർത്തിയാവാത്ത കുട്ടികളെയുമാണ് പോലീസ് പിടികൂടിയത് .പ്രതികളെ കോഴിക്കോട് സൗത്ത് അസിസ്റ്റൻറ് കമ്മീഷണർ എ ജെ ബാബുവിൻ്റെ നേതൃത്വത്തിൽ പന്നിയങ്കര ഇൻസ്പെക്ടർ എ.അനിൽകുമാറും സിറ്റി ക്രൈം സ്ക്വാഡും ചേർന്ന് തെളിവെടുപ്പ് നടത്തി.


ഇവരുടെ പകലിൽ നിന്നും പന്നിയങ്കര,ടൗൺ സ്റ്റേഷൻ പരിധിയിലെ ഓൺലൈൻ സ്ഥാപനത്തിൽ നിന്നും മോഷണം നടത്തി പണവും മറ്റു ഇലക്ട്രോണിക്സ് സാധനങ്ങളും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.കൂടാതെ കോഴിക്കോട് നഗരത്തിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും നിരവ ധി ബൈക്കുകളും ഇവർ മോഷണം നടത്തിയതാ യും പോലീസിനോട് പറഞ്ഞിരുന്നു.

വീട്ടിൽ പതിവുപോലെ രാത്രിയിലെത്തുകയും രക്ഷിതാക്കളെല്ലാം ഉറങ്ങിയ ശേഷം വീടുവിട്ട് പുറത്തിറങ്ങിയ ശേഷം നൈറ്റ് റൈഡ് ഫണ്ടിങ്ങ് എന്ന പേരിൽ ചുറ്റി കറങ്ങി മോഷണം നടത്തുന്നു. പിന്നീട് മോഷ്ടിച്ച സാധനങ്ങൾ രഹസ്യ സ്ഥലങ്ങളിൽ വെച്ച് വീട്ടിലെത്തി കിടക്കുകയാണ് ഇവർ ചെയ്യുന്നത് . രക്ഷിതാക്കൾ അറിയാതെ യാണ് ഇത്തരം പ്രവർത്തികൾ അരങ്ങേറുന്നത്
പകൽ യാത്രകളിൽ
ആർ എക്സ് ബൈക്കുകൾ ഇവരുടെ ശ്രദ്ധയിൽപ്പെട്ടാൽ ഉടമസ്ഥർ അറിയാതെ കിലോമീറ്ററോളം പിൻതുടർന്ന് വാഹനം വെക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി തിരിച്ചു വന്ന് അർദ്ധരാത്രിയിൽ ഒരു ബൈക്കിൽ ട്രിപ്പിൾ അടിച്ചു പോയി വാഹനം മോഷണം നടത്തി തള്ളികൊണ്ട് വന്ന് കാൽ വെച്ച് കൊണ്ടുപോവുന്നു. രാത്രിയാത്രക്കിടയിൽ പോലീസിനെ കണ്ടാൽ അമിത വേഗതയിലോ അല്ലെങ്കിൽ ഇടവഴികളിലൂടെ രക്ഷപ്പെടുകയോ ചെയ്യു ന്നു.മോഷണം നടത്തിയ ബൈക്കുകൾ പോലീസി ൻ്റെ ശ്രദ്ധയിൽപ്പെട്ടു എന്ന് മനസ്സിലായാൽ പിന്നീട്
വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയോ അല്ലെങ്കിൽ വില്പന നടത്തുകയോ ആണിവർ ചെയ്യുന്നത്.ഇവരുടെ ടീം ലീഡർ അറഫാനെ പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ശേഷം വാഹനങ്ങൾ ഉപേക്ഷിച്ച സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുകയും മോഷണ മുതൽ മനപ്പൂർവ്വമാണോ വാങ്ങിയതെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ പാലക്കോട്ടു വയലിലേയും ജനത റോഡിലുമുള്ള വീടുകളിൽ നിന്നും മോഷണം നടത്തിയ ആർ എക്സ് 100 ബൈക്കുകളും, മൂഴിക്കലിൽ നിന്നും മോഷണം നടത്തിയ Fz ബൈക്കും മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിലെ പുവ്വാട്ടുപറമ്പിൽ നിന്നും മോഷ്ടിച്ച പൾസർ 220 ബൈക്കും, കസബ പോലീസ് സ്റ്റേഷൻ പരിധിയിലെ വട്ടാം പോയിലിൽ നിന്നും മോഷ്ടിച്ച ആർഎക്സ് ബൈക്കും കാളൂർ റോഡിലുള്ള സ്ഥാപനത്തിൽ നിന്നും നാലു ലക്ഷത്തിലധികം രൂപയും,ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ പി.വി.എസ് ഹോസ്പ്പിറ്റലിനടുത്തെ ഷോപ്പിൽ നിന്നും സ്മാർട്ട് വാച്ചുകളും,മൊബൈൽ ഫോണുകളും,പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട മാത്തോട്ടം ഓവർ ബ്രിഡ്ജിനു സമീപത്തെ വീട്ടിൽ നിന്നും മോഷ്ടിച്ച ആർ.എക്സ് ബൈക്കും, ക്വറിയർ സ്ഥാപനങ്ങളിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സാധനങ്ങളും പോലീസ് കണ്ടെടുത്തു.പ്രതികളിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനിയും ബൈക്കുകൾ കണ്ടെടുക്കാനുണ്ടെന്നുംപോലീസ് പറഞ്ഞു. ഇത്തരം മോഷണം നടത്തുന്ന കുട്ടികളെ കുറിച്ചും പിടികൂടാതിരിക്കുന്നതിനായി പ്രായപൂർത്തിയാവാത്ത കുട്ടികളെ ഉപയോഗിച്ച് മോഷണം നടത്തിക്കുന്ന സംഘത്തെ കുറിച്ചും വ്യക്തമായ സൂചന കോഴക്കോട് സിറ്റി ക്രൈം സ്ക്വാഡിന് ലഭിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!